എസ്എൻഡിപി യൂണിയൻ ശാഖാ പര്യടനം നടത്തി.
ചങ്ങനാശേരി: എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയന്റെ നേതൃത്വത്തിൽ സംഘടനാ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പോഷക സംഘടനകളുടെ സഹകരണത്തോടെ ശാഖാ പര്യടനം നടത്തി. ആനന്ദാശ്രമത്തിൽ വെച്ച് യൂണിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, യൂണിയൻ വൈസ് പ്രസിഡണ്ട് പി. എം. ചന്ദ്രൻ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, യൂണിയൻ വൈദിക യോഗം, വനിതാ സംഘം, യൂത്ത് മൂവ്മെൻറ് ഭാരവാഹികൾ, എസ് എസ് ഇ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ