മത്സ്യബന്ധന ബോട്ടിനു തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം.

മത്സ്യബന്ധന ബോട്ടിനു തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം.
കൊല്ലം :അഴീക്കലില്‍ മത്സ്യ ബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ഒന്‍പത് മത്സ്യത്തൊഴിലാളികളാണ് അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
      ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കരയിൽ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ ഉള്ളില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്‍റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് നിഗമനം.

Post a Comment

വളരെ പുതിയ വളരെ പഴയ