ബസ് ചാർജ് വർദ്ധനവ്; ഡിസം: 21 മുതൽ അനിശ്ചിതകാല ബസ് സമരം.
കോട്ടയം: ബസ് ചാർജ്ജ് വർദ്ധനയിൽ തീരുമാനമുണ്ടായില്ലെങ്കിൽ, ഡിസംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ്സുടമ സംയുക്ത സമിതി. മിനിമം ചാർജ് 12 രൂപയും, വിദ്യാർഥികളുടെ യാത്രാനിരക്ക് 6 രൂപയും ആക്കണമെന്നും വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമ സംയുക്ത സമിതി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സമരം ചെയ്യാൻ ഒരുങ്ങവെ, ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയാണ് സമരം മാറ്റി വച്ചത്. അന്ന് ബസ് ചാർജ് കൂട്ടുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രിയുമായി ആലോച്ച് ഇതുവരെ തീരുമാനമെടുത്തില്ല. വിദ്യാർത്ഥികളുടെ യാത്രാസൗജന്യം സംബന്ധിച്ച തീരുമാനവും ഉണ്ടായിട്ടില്ല.
അതിനിടെ, വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടിയാൽ ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾ ഉൾപ്പടെ സമരം ചെയ്യുമെന്ന് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ