സാമൂഹ്യമാധ്യമങ്ങളില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രചാരണം; കര്‍ശന നടപടിയെന്ന് പോലീസ്.
തിരു.: സാമൂഹിക മാധ്യമങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. ഇത്തരം പ്രചാരണം നടത്തുന്ന ചില വ്യക്തികളും സാമൂഹിക മാധ്യമ ഗ്രൂപ്പുകളും സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഗ്രൂപ്പ് അഡ്മിന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയുണ്ടാകും.
ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്കു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗ്ഗീയ ചേരി തിരിവുണ്ടാക്കുന്ന സന്ദേശങ്ങളും വെല്ലുവിളികളും വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെ ഫെയ്‌സ്ബുക്കിലും മറ്റും പോലീസ് നിരീക്ഷണം ശക്തമാക്കി.
മതസ്പര്‍ദ്ധയുണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 30 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം റൂറല്‍ ജില്ലാ പരിധിയിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ