അരങ്ങിൽ ശ്രീധരൻ അനുസ്മരണം നടത്തി.

അരങ്ങിൽ ശ്രീധരൻ അനുസ്മരണം നടത്തി.
ചങ്ങനാശ്ശേരി: എൽ ജെ ഡി യുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും ജനത പ്രസ്ഥാനത്തിൻറെ ദേശീയ നേതാവും ആയിരുന്ന അരങ്ങിൽ ശ്രീധരൻ ചരമവാർഷികദിനാചരണത്തിൻറെ ഭാഗമായി അനുസ്മരണ യോഗം നടത്തി. ചങ്ങനാശേരിയിൽ നടന്ന യോഗം എൽജെഡി സംസ്ഥാന സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. സംഭവബഹുലമായ അരങ്ങിൽ ശ്രീധരൻ്റെ പൊതു ജീവിതത്തിലെ ഓർമ്മകൾ സോഷ്യലിസ്റ്റുകൾക്ക് ഇന്നും ആവേശ അനുഭവമാണെന്ന് സണ്ണി തോമസ് പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡൻറ് മാത്യു മൂലയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ സെക്രട്ടറി ബെന്നി സി. ചീരഞ്ചിറ, ടി.ഡി. വർഗീസ്, സുരേഷ് പുഞ്ചക്കോട്, ജോസഫ് കടപ്പള്ളി, ഇ. ഡി. ജോർജ്, പി. ജെ. ജോസഫ് പറപ്പള്ളി, റോസമ്മ കോട്ടക്കൽ, ജിജു കെ. തോമസ് തുടങ്ങിയവർ സംസാരിച്ചു. കുരിശുംമൂട്, നാലുകോടി, തൃക്കൊടിത്താനം എന്നിവിടങ്ങളിലെ യോഗത്തിൽ യഥാക്രമം കെ. എസ്. മാത്യു, ലാൽ പ്ലാംതോപ്പിൽ, മണി കരങ്ങണാമറ്റം എന്നിവർ നേതൃത്വം നൽകി.

Post a Comment

വളരെ പുതിയ വളരെ പഴയ