ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു.
കോട്ടയം: മുമ്പേ പോയ ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തെള്ളകം മുക്കോണിയിൽ വീട്ടിൽ ആന്റണി മാത്യു (24) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്. കോട്ടയം ഡയനോവ ലാബിലെ കളക്ഷൻ ഏജന്റായിരുന്നു ആന്റണി.
ബേക്കർ ജംഗ്ഷനിൽ നിന്ന് ഇറക്കം ഇറങ്ങി വന്ന ലോറി, അതേ ദിശയിൽ വരികയായിരുന്ന ആന്റണിയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ മുന്നിലേക്ക് തെറിച്ചു വീണ ആന്റണിയുടെ അരയിലൂടെ ചക്രങ്ങൾ കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ