രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പെെലറ്റ് മരിച്ചു.

രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പെെലറ്റ് മരിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനിലെ ജയ്സാല്‍മീറിന് സമീപം തകര്‍ന്നു വീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായാണ് റിപ്പോർട്ടുകള്‍. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകൾ വരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. സാം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് വിമാനം തകര്‍ന്നതെന്ന് ജെയ്സാല്‍മീര്‍ എസ്പി അജയ് സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

Post a Comment

أحدث أقدم