പെട്രോൾ പമ്പിന് സമീപം ലോറി കത്തിനശിച്ചു.

പെട്രോൾ പമ്പിന് സമീപം ലോറി കത്തിനശിച്ചു.
മല്ലപ്പള്ളി : എഴുമറ്റൂർ കിളിയൻകാവിൽ പെട്രോൾ പമ്പിന് സമീപം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ശ്രദ്ധയിൽപ്പെട്ടയുടനെ മറ്റ് വാഹനങ്ങൾ നീക്കിയതിനാൽ കൂടുതൽ അപകടം ഒഴിവായി. റാന്നിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല.

Post a Comment

വളരെ പുതിയ വളരെ പഴയ