കാശ്മീരിൽ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു.
ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സംഘങ്ങള്‍ ചേര്‍ന്ന് രണ്ട് ഭീകരരെ വധിച്ചതായി അധികൃതര്‍ അറിയിച്ചു. ഷോപ്പിയാനിലെ ചൗഗാം മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'രണ്ട് അജ്ഞാത ഭീകരര്‍ കൊല്ലപ്പെട്ടു, ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ളവ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ തിരച്ചില്‍ നടക്കുന്നുണ്ട്,' കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു. ദക്ഷിണ കശ്മീരിലെ ചൗഗാമില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന അതിരാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്ക് ഭീകരര്‍ വെടി ഉതിര്‍ത്തതോടെയാണ് തിരച്ചില്‍ ഏറ്റുമുട്ടലായി മാറിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
إرسال تعليق