ഹിസ്റ്ററി ആൻഡ് എപിക് ഫണ്ടമെൻ്റൽ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ജി. കൃഷ്ണസ്വാമി.
കോട്ടയം: ഹിസ്റ്ററി ആൻഡ് എപിക് ഫണ്ടമെൻ്റൽ റിസർച്ച് ഫൗണ്ടേഷൻ ചെയർമാനായി ജി. കൃഷ്ണസ്വാമിയേയും സെക്രട്ടറിയായി തിരുവല്ല പത്മകുമാരി അമ്മയെയും കോട്ടയത്ത് ചേർന്ന യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ മോഹൻ ഡി. കുറച്ചി (വൈസ് പ്രസിഡൻ്റ്), പി. എസ്. ആർ. ഷേണായി (ജോയിൻ സെക്രട്ടറി), ഡോ: നെത്തല്ലൂർ ഹരികൃഷ്ണൻ (ട്രഷറർ). ഓ. എസ്. വിജയൻ പാലാ, സാബു മാത്യു മുണ്ടക്കയം (കമ്മറ്റിയംഗങ്ങൾ) എന്നിവരാണ്.
ഫൗണ്ടേഷൻ്റെ വാർഷികം ജനുവരി മാസത്തിൽ കോട്ടയത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ