കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണത്തിൽ ധാരണയായി.

കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണത്തിൽ ധാരണയായി.
തിരു.: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണത്തിൽ ധാരണയായി. കുറഞ്ഞ ശമ്പളം 23,000 രൂപ ആക്കി ഉയർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.  
      കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലിന് തുല്യമാക്കി 2022 ജനുവരി മാസം മുതൽ പുതുക്കിയ ശമ്പളം നൽകിത്തുടങ്ങുമെന്നും ശമ്പളത്തിന് 2021 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
       അതേസമയം, 2021 ലെ കുടിശ്ശിക  സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم