സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; പതിനായിരത്തോളം താറാവുകൾ ചത്തു.
കോട്ടയം: കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ പുറക്കാട്, നെടുമുടി മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പതിനായിരത്തോളം താറാവുകൾ കൂട്ടമായി ചത്തൊടുങ്ങിയതിനെത്തുടർന്ന് സാംപിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പക്ഷികളിലെ പ്ലേഗ് എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന പക്ഷി രോഗമാണ് ഏവിയന്‍ ഇന്‍ഫ്ലുവന്‍സ അഥവാ പക്ഷിപ്പനി. ഓര്‍ത്തോ മിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എ. വൈറസുകളാണ് പക്ഷിപ്പനിക്ക് കാരണമാവുന്നത്. പക്ഷിപ്പനി വൈറസിന് അവയിലടങ്ങിയ ഉപരിതല പ്രോട്ടീനുകളുടെ അടിസ്ഥാനത്തില്‍ അനേകം വകഭേദങ്ങളുണ്ട്. ഇതിൽ പക്ഷികളിൽ ഏറെ മാരകമായതും വേഗത്തിൽ പടരുന്നതും മരണനിരക്ക് ഉയർന്നതുമായ എച്ച് 5 എൻ 1 വകഭേദത്തിൽപ്പെട്ട ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസുകളാണ് ആലപ്പുഴയിൽ ഇപ്പോൾ രോഗ കാരണമായത്. ശീതകാലത്തിന്റെ തുടക്കത്തിൽ മറുനാടുകളിൽ നിന്നും പറന്നെത്തിയ ദേശാടന ജലപ്പക്ഷികളിൽ നിന്നാവാം വൈറസുകൾ താറാവുകളിലേക്ക് പടർന്നത് എന്നാണ് അനുമാനം.
2020 മാർച്ച് മാസത്തിൽ കോഴിക്കോടും മലപ്പുറത്തും എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടെത്തിയിരുന്നു.
إرسال تعليق