സമരവുമായി മുന്നോട്ട് പോകുമെന്ന് ബിഎംഎസ്; നാളെ ആറ് മണി മുതൽ പണിമുടക്ക്.

സമരവുമായി മുന്നോട്ട് പോകുമെന്ന് ബിഎംഎസ്; നാളെ ആറ് മണി മുതൽ പണിമുടക്ക്.
തിരു.: ഇന്ന് അർദ്ധരാത്രി മുതൽ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി വച്ചുവെങ്കിലും ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് നിലവിൽ മാറ്റമില്ല. സംസ്ഥാന സർക്കാർ ഇന്ധനികുതി കുറയ്ക്കണമെന്നാവശ്യം പരിഗണിച്ചില്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് ബിഎംഎസ് അറിയിച്ചത്.
      നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബിഎംഎസ് പണിമുടക്ക്. ഇന്ധന വില വർദ്ധന, സ്‌പെയർ പാർട്ട്‌സുകളുടെ വില, അറ്റകുറ്റപ്പണികളുടെ നിരക്ക് എന്നിവയെല്ലാം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓട്ടോ, ടാക്‌സി നിരക്കും കൂട്ടണമെന്നാണ് ബിഎംഎസ് സംഘടനകളുടെ ആവശ്യം.
ഇന്ധനവില വർദ്ധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിന്റെയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാർജ് 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്‌സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷയ്ക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമര സമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.
       

Post a Comment

വളരെ പുതിയ വളരെ പഴയ