ദേശീയപാതയിൽ വാഹനാപകടം: നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.

ദേശീയപാതയിൽ വാഹനാപകടം: നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
കൊല്ലം: ചവറയില്‍ വാഹന അപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.
        ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ നീണ്ടകരയിലേക്ക് മത്സ്യം എടുക്കാനായി പോയ ലോറിയിൽ ഇടിച്ചാണ് അപകടം. 34 പേരാണ് അപകടത്തില്‍ പെട്ട വാനിലുണ്ടായിരുന്നത്. 
പുല്ലുവിള സ്വദേശികളായ കരുണാംബരം (56), ബര്‍ക്കുമന്‍സ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍ (56), തമിഴ്‌നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്. പരിക്ക് ഏറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 
അപകടത്തില്‍ പെട്ടവരില്‍ 12 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. മാര്‍ത്താണ്ഡം സ്വദേശി റോയി, വിഴിഞ്ഞം സ്വദേശി വര്‍ഗീസ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

Post a Comment

വളരെ പുതിയ വളരെ പഴയ