ശബരിമല സീസൺ;‌ സ്‌പെഷല്‍ ട്രെയിനുകള്‍.

ശബരിമല സീസൺ;‌ സ്‌പെഷല്‍ ട്രെയിനുകള്‍.
കോട്ടയം: ശബരിമല സീസണോട് അനുബന്ധിച്ച്‌ തിരക്ക്‌ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദ്‌-കൊല്ലം, കച്ചേഗുഡ-കൊല്ലം റൂട്ടുകളില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ്‌ നടത്തുമെന്ന്‌ റെയില്‍വേ. 
       ഹൈദരാബാദിനും കൊല്ലത്തിനും ഇടയില്‍ സര്‍വീസ്‌ നടത്തുന്ന സെക്കന്തരാബാദ്‌-കൊല്ലം ശബരി സ്‌പെഷല്‍ (07109) 17ന്‌ വൈകിട്ട്‌ 7.20ന്‌ സെക്കന്തരാബാദില്‍ നിന്നു പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 11.45ന്‌ കൊല്ലത്തെത്തും. മറ്റ് പ്രധാന സ്റ്റേഷനുകളിലെ സമയം കാസിപേട്ട് (21.00), വിജയവാഡ (01.00), റെനിഗുണ്ട (07.30), സേലം (12.50), കോയമ്പത്തൂർ 15.45), പാലക്കാട് (17.00), തൃശൂർ (18.20), എറണാകുളം നോർത്ത് (19.50), കോട്ടയം (20.55), ചെങ്ങന്നൂർ (21.40) എന്നിങ്ങനെയാണ്. തിരിച്ചുള്ള ട്രെയിന്‍ (07110) 19ന്‌ വെളുപ്പിന് 2.30ന്‌ കൊല്ലത്തു നിന്നു പുറപ്പെടും. പിറ്റേന്ന്‌ രാവിലെ 6.45ന്‌ സെക്കന്തരാബാദദിൽ എത്തും. ചെങ്ങന്നൂർ (03.35), കോട്ടയം (04.24), എറണാകുളം നോർത്ത് (05.40), തൃശൂർ (06.53), പാലക്കാട് (08.00), കോയമ്പത്തൂർ (09.25), സേലം (11.50), കാട്പാടി (15.10), റെനിഗുണ്ട (17.25), വിജയവാഡ (23.20), കാസിപെട്ട് (02.30) എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിലൂടെ കടന്നു പോകുന്ന സമയം.
       കച്ചേഗുഡ-കൊല്ലം ശബരി സ്‌പെഷല്‍ (07053) 19ന്‌ വൈകിട്ട്‌ 6.30ന്‌ കച്ചേഗുഡയില്‍ നിന്നു പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 9.40ന്‌ കൊല്ലത്ത് എത്തും. തിരിച്ചുള്ള ട്രെയിന്‍ (07054) കൊല്ലത്തു നിന്ന്‌ 21ന്‌ രാത്രി 12.45ന്‌ പുറപ്പെട്ട്‌ 22ന്‌ രാവിലെ ആറിന്‌ കച്ചേഗുഡയിലെത്തും. കച്ചേഗുഡ-കൊല്ലം (07141) ശബരി സ്‌പെഷല്‍ 20ന്‌ വൈകിട്ട്‌ 4.20ന്‌ കച്ചേഗുഡയില്‍ നിന്നു പുറപ്പെടും. പിറ്റേന്ന്‌ രാത്രി 9.40ന്‌ കൊല്ലത്തെത്തും. കൊല്ലം-കച്ചേഗുഡ (07142) കൊല്ലത്തു നിന്ന്‌ 22ന്‌ രാത്രി 12.45ന്‌ പുറപ്പെട്ട്‌ 23ന്‌ രാവിലെ 10 മണിക്ക്‌ കച്ചേഗുഡയില്‍ എത്തും. 07053/ 07054, 07141/07142 വണ്ടികൾക്ക് ചെങ്ങന്നൂർ, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, പാലക്കാട് ജംഗ്ഷൻ, കോയമ്പത്തൂർ, സേലം തുടങ്ങിയ സ്റ്റഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم