ഓടികൊണ്ടിരുന്ന ടെമ്പോ ട്രാവലർ കത്തി നശിച്ചു.
തൊട്ടില്‍പ്പാലം: പക്രംതളം ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറ്റ്യാടി ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവില്‍ വെച്ച് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട് ആളുകള്‍ ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. കുറ്റ്യാടി കുമ്പളത്തെ പി. കെ. സുബൈറിന്റെ ഉടമസ്ഥതയിലുള്ള ട്രാവലറിനാണ് തീപിടിച്ചത്. തീ പിടുത്തത്തില്‍ വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ