ഒമിക്രോണ്‍ ചെറുക്കാന്‍ തുണി മാസ്‌കുകള്‍ അപര്യാപ്തമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍.

ഒമിക്രോണ്‍ ചെറുക്കാന്‍ തുണി മാസ്‌കുകള്‍ അപര്യാപ്തമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍.
ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചെറുക്കാന്‍ തുണി കൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ഫാഷന്‍ ഉല്‍പ്പന്നമെന്ന രീതിയില്‍, തുണികൊണ്ടു വിവിധ നിറത്തില്‍ നിര്‍മിക്കുന്ന മാസ്‌കുകള്‍ക്കെതിരേയാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. പുനരുപയോഗിക്കാവുന്ന ഇത്തരത്തിലുള്ള പല മാസ്‌കുകളും കോവിഡ് വൈറസിനെ ചെറുക്കുന്നതില്‍ പിന്നിലാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 
മൂന്നു പാളികളായി നിര്‍മിക്കുന്ന മാസ്‌കുകളില്‍ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും രോഗപ്രതിരോധമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ.ത്രിഷ് ഗ്രീന്‍ഹര്‍ഗ് വ്യക്തമാക്കുന്നു. പല മാസ്‌ക് ഉത്പാദകരും ഗുണനിലവാരം കുറഞ്ഞ തുണിയാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ പല മാസ്‌ക്കുകളും ഫാഷന്‍ ഉത്പന്നങ്ങള്‍ മാത്രമാണ്. 95 ശതമാനം കണികകളേയും തടഞ്ഞുനിര്‍ത്തുന്നുവെന്ന് ഉറപ്പുനല്‍കുന്ന മാസ്‌കുകളാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പല മാസ്‌ക്കുകള്‍ക്കും ഈ ഗുണമില്ല, അദ്ദേഹം പറയുന്നു.
നിലവില്‍ ഒമിക്രോണ്‍ ഭീഷണിയിലാണ് ലോകം. ദക്ഷിണാഫ്രിക്കയില്‍ ആദ്യം സ്ഥിരീകരിച്ച ഒമിക്രോണ്‍ പല രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇതോടെ പല വിദേശ രാജ്യങ്ങളും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ഇളവുകളെല്ലാം പിന്‍വലിക്കുകയും പൊതുസ്ഥലങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്തു

Post a Comment

أحدث أقدم