കേക്ക് നിർമ്മാണം പരിശോധന കർശനമാക്കണം.
കോട്ടയം: ജില്ലയിൽ ക്രിസ്തുമസ് പുതുവൽസര ആഘോഷങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത കേക്കിന്റെ നിർമ്മാണം തകൃതിയായി നടക്കുകയാണ്. ഇതിന്റെ മറവിൽ ഗുണനിലവാരം ഇല്ലാത്തതും അളവിൽ കൃത്രിമത്വം ഉള്ളതുമായ കേക്കുകൾ വിപണിയിൽ എത്താൻ കൂടുതൽ സാധ്യത ഉള്ളതിനാൽ, ഭക്ഷ്യ സുരക്ഷ വകുപ്പും അളവു തൂക്ക വകുപ്പും കർശന പരിശോധന നടത്തണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ അനുമതി ഇല്ലാതെ കേക്ക് നിർമ്മാണം നടത്തുന്നവർ ജില്ലയിൽ വ്യാപകമാണ്. ലോക്ക് ഡൗണിനെ തുടർന്നാണ് ഇത്തരം സ്ഥാപനങ്ങൾ രൂപം കൊണ്ടത്. ഇവിടങ്ങളിൽ നിന്ന് വാങ്ങി കഴിച്ചവർക്ക് ചില സ്ഥലങ്ങളിൽ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെ വലിയ തോതിൽ കേക്ക് കഴിക്കുന്ന ആഘോഷ സമയത്ത് ഗുണനിലവാരമില്ലാത്തവ വിപണിയിൽ എത്തിയാൽ വലിയ അപകടമാകും ഉണ്ടാവുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
إرسال تعليق