വന്യജീവി ആക്രമണത്തിൽ നിന്ന് സുരക്ഷ നൽകാൻ സമഗ്ര പദ്ധതിക്ക് രൂപം നൽകണമെന്ന് എൻസിപി.
പാമ്പാടി: വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷ നൽകുവാൻ സംസ്ഥാനത്ത് സമഗ്ര പദ്ധതിക്ക് രൂപം നൽകണമെന്ന് പുതുപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ സഹായം കേന്ദ്ര ഗവൺമെൻറ് ലഭ്യമാക്കണമെന്നും എൻസിപി നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്മോൻ പി. ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ: കെ. ആർ. രാജൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ
എൻസിപി ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജേഷ് നട്ടാശ്ശേരി, രാജശേഖരപ്പണിക്കർ, നിയോജക മണ്ഡലം ഭാരവാഹികളായ റെജി തോട്ടപ്പള്ളി, എം. കെ. മോഹൻദാസ്, പി. എസ്. ദീപു, ജിജി വർഗീസ്, എബിസൺ കൂരോപ്പട, കെ. എം. ജോൺ, അനൂപ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ