ഏകദിന രജിസ്‌ട്രേഷൻ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഏകദിന രജിസ്‌ട്രേഷൻ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
കോട്ടയം: പട്ടികജാതി-വർഗ്ഗ വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായി സർക്കാർ ആരംഭിച്ച 'സമന്വയ' പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഏകദിന രജിസ്‌ട്രേഷൻ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എബിസണ് കെ. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എ. എം. സോണിയ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ജീനാ ജേക്കബ്, പ്രിയാ മധുസൂദനൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി. കെ. മോഹനൻ, ജയൻ കല്ലുങ്കൽ, ഷീബാ ലാലിച്ചൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, സി. എം. സലി, ടി. കെ. സരിത, എംപ്ലോയ്‌മെന്റ് ഓഫീസർ കെ. ആർ. ജയകൃഷ്ണൻ, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ പി. ബി. അമ്പിളി എന്നിവർ സംസാരിച്ചു. ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ എൻ. ബിജു ക്ലാസെടുത്തു.


Post a Comment

أحدث أقدم