സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു.
എറണാകുളം: സംസ്ഥാനത്ത് കോവിഡിൻ്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെയിൽ നിന്നു വന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
        യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം എത്തിഹാദ് എയർ വെയ്സിൽ ഡിസംബർ ആറിനാണ് ഇയാൾ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ ആദ്യ പരിശോധനയിൽ കോവിഡ് ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാ മാതാവും കോവിഡ് പോസിറ്റീവായതായും മന്ത്രി അറിയിച്ചു.

Post a Comment

أحدث أقدم