വീട്ടില്‍ക്കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അഞ്ചു പേര്‍ അറസ്റ്റില്‍.
ആലപ്പുഴ: യുവാവിനെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന അഞ്ചു പേരെ വണ്ടിപ്പെരിയാറില്‍ നിന്ന് അറസ്റ്റു ചെയ്തു. ആര്യാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് നികര്‍ത്തില്‍ വിമലിനെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ഇവര്‍ പിടിയിലായത്.
ആര്യാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് അവലൂക്കുന്ന് വാത്തികാട് വീട്ടില്‍ വിനു (ടെമ്പര്‍ വിനു-24), അവലൂക്കുന്ന് തൈലംതറ വെളിയില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ (അച്ചു-21), അവലൂക്കുന്ന് മീനപ്പള്ളി വീട്ടില്‍ അമല്‍ (കുക്കു-24), ചേര്‍ത്തല നഗരസഭ 13-ാം വാര്‍ഡ് മായിത്തറ മാര്‍ക്കറ്റ് കീഴുമംഗലത്ത് വീട്ടില്‍ ഷാനു സുരേഷ് (ഷാനു-24), 14ാം വാര്‍ഡ് കൊല്ലച്ചിറവെളി വീട്ടില്‍ ഷിനു ഷാജി (അമ്പാടി -21) എന്നിവരെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.
ഡിസംബര്‍ 20-നു പുലര്‍ച്ചേ അഞ്ചിനാണു സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കടന്ന ഇവര്‍ ജനലുകളും വാതിലുകളും അടിച്ചു തകര്‍ത്തു. തുടര്‍ന്ന് ഉറങ്ങുകയായിരുന്ന വിമലിനെ വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമണത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികള്‍ വണ്ടിപ്പെരിയാറിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. പി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
إرسال تعليق