പദ്ധതി വിവരങ്ങൾ സുതാര്യമാകണം; മന്ത്രി റിയാസ്
കണ്ണൂർ: പൊതുമരാമത്ത് വകുപ്പിൽ ഉൾപ്പെടെ സർക്കാർ പദ്ധതികളുടെ എല്ലാ വിവരങ്ങളും സുതാര്യം ആകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ പ്രസ്സ് ക്ലബിൽ രാജീവൻ കാവുമ്പായി മാധ്യമ അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്ന സാഹചര്യം അഴിമതി തടയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
മനോരമ കൊച്ചി യൂനിറ്റിലെ സീനിയർ സബ് എഡിറ്റർ എം. ഷജിൽകുമാർ അവാർഡ് ഏറ്റുവാങ്ങി. പ്രസ്സ് ക്ലബ് പ്രസിഡൻറ് എ. കെ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ദേശാഭിമാനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി രാജീവൻ, രാജീവൻ കാവുമ്പായിയുടെ സഹോദരൻ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രസ്സ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ