ഫെബ്രുവരി 23, 24 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക്‌.

ഫെബ്രുവരി 23, 24 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക്‌.
തിരു.: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ഫെബ്രുവരി 23, 24 തീയതികളില്‍ തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്ക്‌. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക - തൊഴിലാളി വിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല നിലപാടുകൾക്കെതിരെയാണ്‌ പണിമുടക്ക്.
       തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുക, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക, കോവിഡ് മുന്നണി പോരാളികള്‍ക്ക് സംരക്ഷണവും ഇന്‍ഷുറന്‍സ് സൗകര്യങ്ങളും ഒരുക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ സമര രംഗത്തു വന്നിരിക്കുന്നത്.
      അതേസമയം, രാജ്യവ്യാപക പണിമുടക്ക് എന്ന് പറഞ്ഞാലും കേരളത്തിൽ മാത്രമേ പണിമുടക്ക് പ്രതിഫലിക്കൂ എന്നതാണ് പതിവ്.

Post a Comment

വളരെ പുതിയ വളരെ പഴയ