ഒമിക്രോൺ ആദ്യ മരണം ബ്രിട്ടനിൽ.
ലണ്ടൻ: ഒമിക്രോൺ കോവിഡ് വകഭേദം മൂലം ബ്രിട്ടനിൽ ഒരാൾ മരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. തീവ്ര വ്യാപനശേഷിയുളള ഒമിക്രോൺ മൂലം ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ മരണമാണിത്. ലണ്ടനിലെ വ്യാപനത്തിലെ 40% ഒമിക്രോൺ മൂലമാണ്. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് മാരകമല്ലെങ്കിലും അലംഭാവം പാടില്ലെന്നു പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. നവംബർ 27നാണ് യുകെയിൽ ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ചത്. നിലവിൽ 10 പേർ ചികിത്സയിലുണ്ട്.
ഒമിക്രോൺ വ്യാപനം മൂലം വർക്ക് ഫ്രം ഹോം മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്നതിനു പിന്നാലെ യുകെയിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസിനായി നീണ്ട നിര. മൂന്നാം ഡോസ് വാക്സിൻ ഈ മാസം 31 നകം എല്ലാവർക്കും നൽകാനാണു ലക്ഷ്യമിടുന്നത്. ബ്രിട്ടനിൽ 12 വയസ്സിനു മുകളിലുള്ള 80% പേർക്കു 2 ഡോസ് വാക്സിനും ലഭിച്ചതാണ്. 40 % പേർ മൂന്നു ഡോസും സ്വീകരിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ