വര്‍ക്കല എസ്. എന്‍. കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ അപകടം; വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
തിരു.: വര്‍ക്കല എസ്. എന്‍ കോളേജില്‍ വാഹനമിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. കോളേജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്യാമ്പസിന് പുറത്ത് വിദ്യാര്‍ത്ഥി ഓടിച്ച വാഹനമിടിച്ചാണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റത്. രാവിലെ 10 മണിയോടെയാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായി വാഹനമോടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ