സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് എല്‍.ഐ.സി. സ്‌കോളര്‍ഷിപ്പ്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി.) ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിവിധ പ്രൊഫഷണല്‍/നോണ്‍ പ്രൊഫഷണല്‍ പ്രോഗ്രാമുകളിലെ ഉന്നതപഠനത്തിന് നല്‍കുന്ന എല്‍.ഐ.സി. ഗോള്‍ഡന്‍ ജൂബിലി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
സ്‌പെഷ്യല്‍ ഗേള്‍ ചൈല്‍ഡ് സ്‌കോളര്‍, റഗുലര്‍ സ്‌കോളര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളില്‍ 2020 - 21ല്‍ യോഗ്യതാ കോഴ്‌സ് ജയിച്ച് 2021- 22ല്‍ നിശ്ചിത കോഴ്‌സില്‍ പഠിക്കുന്നവര്‍ക്ക് കുടുംബവരുമാന പരിധിക്കു വിധേയമായി സ്‌കോളര്‍ഷിപ്പ് നല്‍കും. പത്താം ക്ലാസ് പരീക്ഷ 60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ജയിച്ച് ഇന്റര്‍മീഡിയറ്റ് / 10+2 പ്രോഗ്രാമില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ ഗേള്‍ ചൈല്‍ഡ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്രതിവര്‍ഷം 10,000 രൂപ നിരക്കില്‍ രണ്ടു വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഓരോ എല്‍.ഐ.സി. ഡിവിഷനിലും 10 വീതം സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് നല്‍കും.
12ാം ക്ലാസ്/തത്തുല്യ പരീക്ഷ 60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ജയിച്ച് മെഡിസിന്‍, എന്‍ജിനിയറിങ്, ഏതെങ്കിലും വിഷയത്തിലെ ബിരുദം/ഇന്റഗ്രേറ്റഡ് പ്രോഗ്രാം/വൊക്കേഷണല്‍ പ്രോഗ്രാം, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ എന്നിവയിലൊന്ന്, അംഗീകൃത കോളേജ് / ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നവര്‍, പത്താം ക്ലാസ്/തത്തുല്യ പരീക്ഷ ജയിച്ച് ഗവണ്‍മെന്റ് അംഗീകൃത കോളേജ്/ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഒന്നില്‍ വൊക്കേഷണല്‍ കോഴ്‌സില്‍ പഠിക്കുന്നവര്‍, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് റഗുലര്‍ സ്‌കോളര്‍ വിഭാഗത്തില്‍ അപേക്ഷിക്കാം. പ്രതിവര്‍ഷം 20,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്.
അപേക്ഷകരുടെ പ്രതിവര്‍ഷ കുടുംബ വരുമാനം രണ്ടു ലക്ഷം രൂപ കവിയരുത്. കോവിഡ് കാരണം രക്ഷിതാക്കള്‍ നഷ്ടപ്പെട്ടവരുടെയും കുടുംബത്തില്‍ വരുമാനമുള്ള ഒരേയൊരാള്‍ വനിത ആയി ഉള്ളവരുടെയും കാര്യത്തില്‍ കുടുംബ വരുമാനപരിധി നാലു ലക്ഷം രൂപയാണ്. ഒരു കുടുംബത്തിലെ ഒരാള്‍ക്കേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളു. അപേക്ഷ www.licindia.in വഴി (ഗോള്‍ഡണ്‍ ജൂബിലി ഫൗണ്ടേഷന്‍ സ്‌കീം 2021 ലിങ്ക് വഴി) ഡിസംബര്‍ 31 വരെ നല്‍കാം.
إرسال تعليق