ജോലിക്കിടെ മാര്‍ബിള്‍ വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
തിരു.: നിര്‍മ്മാണ സ്ഥലത്ത് ജോലിക്കിടെ മാര്‍ബിള്‍ വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
തമിഴ്‌നാട് സ്വദേശിയായ കിംഗ്‌സില്‍, ബംഗാള്‍ സ്വദേശിയായ രഞ്ജിത് എന്നിവരാണ് മരിച്ചത്. വെള്ളയമ്പലത്ത് ഫ്ലാറ്റ് നിര്‍മ്മാണ സ്ഥലത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലായിരിക്കെ ഇരുവരും മരിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്.
കണ്ടെയ്‌നര്‍ ലോറിയിലെത്തിയ ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍, തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് മറ്റു ജോലിക്കാര്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ