കെ റെയിൽ പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കണം: നാഷണലിസ്റ്റ് കേരള കോൺഗ്രസ്.
കൊച്ചി: കേരളത്തിൻ്റെ തെക്കേ അറ്റത്ത് നിന്നും വടക്കേ അറ്റമായ കാസർഗോഡേക്ക് 4 മണിക്കൂർ കൊണ്ട് എത്താവുന്ന 532 കിലോമീറ്റർ നീളമുള്ള അതിവേഗ സിൽവർ ലൈൻ പാത സംസ്ഥാനത്തിൻ്റെ വികസനത്തിന് അനിവാര്യമാണന്നും ഈ പദ്ധതി പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കണമെന്നും എൻഡിഏ സംസ്ഥാന നിർവാഹ സമിതി അംഗങ്ങളായ നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം. എൻ. ഗിരിയും ആവശ്യപ്പെട്ടു.
എന്ത് വികസനപദ്ധതി എവിടെ വന്നാലും എതിർക്കുക എന്നുള്ളത് വർത്തമാന കാലഘട്ടത്തിൻ്റെ ട്രൻ്റ് ആയി മാറിയിട്ടുണ്ടെന്നും, വികസന കാര്യങ്ങളിൽ രാഷ്ടീയം കലർത്താതെ നിലപാട് എടുക്കുന്നതിന് എല്ലാവരും തയ്യാറാവണമെന്നും അവർ ചൂണ്ടിക്കാട്ടി.
1,26,000 കോടി രൂപയോളം ചിലവ് വരുന്ന നിർദ്ദിഷ്ട പദ്ധതിയുടെ നടത്തിപ്പ് അഴിമതി രഹിതമായി സുതാര്യത ഉറപ്പ് വരുത്തി ജനങ്ങളെ പൂർണ്ണമായും വിശ്വാസത്തിൽ എടുത്ത് മാത്രമേ നടപ്പിലാക്കാവൂ എന്നും അവർ ആവശ്യപ്പെട്ടു
ഈ വിഷയം സംബന്ധിച്ച് വിദഗ്ദരെ പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സെമിനാറുകൾ സംഘടിപ്പിക്കുന്നതാണന്നും അവർ കൂട്ടിച്ചേർത്തു.
إرسال تعليق