സർക്കാരിനെതിരെ വിമർശനം നടത്തിയ കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റി.

സർക്കാരിനെതിരെ വിമർശനം നടത്തിയ കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റി.
പാലക്കാട്: സർക്കാരിനെതിരേ വിമർശനം ഉയർത്തിയ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റിയത്. ആരോഗ്യ മന്ത്രിക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യർത്ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.
    പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൾ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ ചുമതല നൽകിയിരിക്കുന്നത്.
     ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സന്ദർശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറയുകയുണ്ടായി.
     മന്ത്രി വീണാ ജോർജിന്റെ അട്ടപ്പാടി സന്ദർശന സമയത്ത് അട്ടപ്പാടി നോഡൽ ഓഫീസറായ തന്നെ ബോധപൂർവ്വം മാറ്റി നിർത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം, തിരൂരങ്ങാടിയിൽ ഒന്നര വർഷമായി സൂപ്രണ്ടില്ലാതിരിക്കുകയാണ്

Post a Comment

أحدث أقدم