കശ്മീരില്‍ ഏറ്റുമുട്ടല്‍; ആറ് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗിലും കുല്‍ഗാമിലും നടന്ന ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ പാകിസ്താനില്‍ നിന്നുള്ള ഭീകരരാണ്. രണ്ടിടത്തായി നടന്ന വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഭീകരരെ വധിച്ചതെന്ന് കശ്മീര്‍ ഐ.ജി. വിജയ് കുമാര്‍ അറിയിച്ചു.
നാല് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ പാകിസ്താനില്‍ നിന്നുള്ളവരും രണ്ട് പേര്‍ പ്രാദേശിക ഭീകരരുമാണ്. അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍ നടന്നതിന് പിന്നാലെ കുല്‍ഗാമിലെ മിര്‍ഹാമ മേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു സുരക്ഷാ സേന.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുന്നതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ