സന്നിധാനത്ത് മതസൗഹാർദ്ദ ഗാനാർച്ചനയുമായി പൊലീസ് ഓർക്കസ്ട്ര.

സന്നിധാനത്ത് മതസൗഹാർദ്ദ ഗാനാർച്ചനയുമായി പൊലീസ് ഓർക്കസ്ട്ര.
ശബരിമല: മതവെറിയുടെ കാലത്ത് അയ്യപ്പന് മുന്നിൽ മതസൗഹാർദ്ദ ഗാനാർച്ചനയുമായി പൊലീസ് ഓർക്കസ്ട്ര. ക്രൈംബ്രാഞ്ച് മേധാവിയും, ശബരിമല ചീഫ് സ്പെഷ്യൽ ഓഫീസറുമായ എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് ഗാനാർച്ചന അരങ്ങേറിയത്. ഗാനാർച്ചന സുപ്രീം കോടതി ജസ്റ്റിസ് സി. ടി. രവികുമാർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
      ഏത് വർഗ്ഗീയതയുടെ മുറിവും മായ്ച്ച് കളയാൻ ഉള്ള ദിവ്യ ഔഷധമാണ് സംഗീതം. മതവെറി നിറയുന്ന കാലത്ത് ക്രമസമാധാനം പാലിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വനൊപ്പമാണ്, സംഗീതാർച്ചനയുമായി പൊലീസ് ഓർക്കസ്ട്ര രംഗത്തെത്തിയത്. മത സൗഹാർദ്ദത്തിൻ്റെ വിളനിലമായ ശബരിമലയിൽ സംഗീതം കൊണ്ട് പൊലീസ് ശരണമാല്യം കോർത്തു. ക്രൈംബ്രാഞ്ച് മേധാവിയും, ശബരിമല ചീഫ് സ്പെഷ്യൽ ഓഫീസറുമായ എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് സംഗീതാർച്ചന അരങ്ങേറിയത്.
     ഓണം, ബക്രീദ് തുടങ്ങിയ എല്ലാ ആഘോഷ പരിപാടികളിലും ഇതിന് മുൻപും പൊലീസ് ഓർക്കസ്ട്ര പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതാദ്യമായിട്ടാണ് ശബരിമലയിൽ പോലീസ് ഓർക്കസ്ട്ര പരിപാടി അവതരിപ്പിക്കുന്നത്.
അതേസമയം, മതവെറിയുടെ കാലത്ത് സംഗീതമാണ് ഒരുമയുടെ സന്ദേശം മനുഷ്യ മനസുകൾക്ക് നൽകുക എന്ന് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.
      ഗാനാർച്ചനക്ക് മുന്നോടിയായി സന്നിധാനത്ത് പൊലീസ് അയ്യപ്പൻമാരുടെ കർപ്പൂരാഴി നടന്നു. സബ്ബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് റാഫി. പി., സിവില്‍ പൊലീസ് ഓഫീസര്‍ ശരത്. കെ. പി. എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. സ്പെഷൽ കമ്മീഷണർ എം. മനോജ്, ദേവസ്വം ബോർഡ് അംഗം എം. തങ്കപ്പൻ, പോലീസ് മീഡീയാ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു. രണ്ട് മണിക്കൂറോളം നീണ്ട ഭക്തിഗാനമേള അയ്യപ്പ ഭക്തർക്കും വേറിട്ട അനുഭവമായി.

Post a Comment

أحدث أقدم