ക്രിസ്തുമസ് പരീക്ഷയില്ല, പകരം അർദ്ധവാർഷിക പരീക്ഷ.
തിരു.: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇക്കുറി ക്രിസ്തുമസ് പരീക്ഷ ഉണ്ടാകില്ല. ക്രിസ്തുമസ് പരീക്ഷയ്ക്ക് പകരം അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്താനാണ് ആലോചന.
ജനുവരിയിലായിരിക്കും അര്‍ദ്ധ വാര്‍ഷികപരീക്ഷ. സ്‌കൂള്‍ തലത്തില്‍ ഒരു പരീക്ഷയും നടത്തിയില്ലെങ്കില്‍ പിന്നെ പൊതുപരീക്ഷ വരുമ്പോള്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രയാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 10, 12 ക്ലാസുകള്‍ക്ക് പുറമെ മറ്റ് ക്ലാസുകള്‍ക്കുമായി അര്‍ദ്ധ വാര്‍ഷിക പരീക്ഷ നടത്തുന്നതാണ് പരിഗണിക്കുന്നത്.
അതേസമയം, പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. കുട്ടികള്‍ക്ക് ലഭിച്ച മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള അവസരം നിഷേധിക്കുന്നത് അവരുടെ മാനസിക പിരിമുറുക്കത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ ഉത്തരവ്. 2021 ലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരം നല്‍കുമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
إرسال تعليق