വെള്ളാപ്പള്ളി നടേശൻ രജതജൂബിലി ആഘോഷത്തിന് ഉജ്ജ്വല തുടക്കം.

വെള്ളാപ്പള്ളി നടേശൻ രജതജൂബിലി ആഘോഷത്തിന് ഉജ്ജ്വല തുടക്കം.
ചേർത്തല: എൻ.എൻ.ഡി.പി യോഗത്തി​ൻെറയും എൻ.എൻ ട്രസ്​റ്റി​ൻെറയും നേതൃപദവിയിൽ വെള്ളാപ്പള്ളി നടേശൻ രജതജൂബിലി പിന്നിട്ടതി​ൻെറ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്കും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും ഉജ്ജ്വല തുടക്കം. ചേർത്തല എസ്​.എൻ കോളജ്​ മൈതാനിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ രജതജൂബിലി ആഘോഷങ്ങൾ ഗവർണ്ണർ ആരിഫ്​ മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്​റ്റ്​ പ്രസിഡൻറ്​ സ്വാമി സച്ചിതാനന്ദ പ്രഭാഷണം നടത്തി. കേന്ദ്ര സഹമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കൃഷിമന്ത്രി പി. പ്രസാദ്, കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, യോഗം പ്രസിഡൻറ്​ ഡോ. എം. എൻ. സോമൻ എന്നിവർ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തി. യോഗം വൈസ് പ്രസിഡൻറ്​ തുഷാർ വെള്ളാപ്പള്ളി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ അരയക്കണ്ടി സന്തോഷ് നന്ദിയും പറഞ്ഞു. 
        അപ്രിയസത്യങ്ങൾ വിളിച്ചു പറഞ്ഞത് സാമൂഹികനന്മയെ കരുതിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഉള്ള കാര്യങ്ങൾ വിളിച്ചു പറയുന്ന സാധാരണക്കാരനാണ്​. ഗുരുദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തി​ൻെറയും പ്രാർത്ഥനയുടെയും അംഗീകാരമാണിത്. കടന്നു വന്ന വഴികൾ ഒട്ടും എളുപ്പമായിരുന്നില്ല. കല്ലും മുള്ളും നീക്കി മുന്നോട്ടു പോകാൻ വഴിയൊരുക്കിയത് സഹപ്രവർത്തകരാണ്. വിമർശനങ്ങളിലൂടെ കുത്തി നോവിക്കാൻ പലരും ശ്രമിച്ചെങ്കിലും തളരാതെ മുന്നേറാൻ കഴിഞ്ഞത് എല്ലാവരുടെയും കലവറയില്ലാത്ത പിന്തുണ കൊണ്ടാണ്. കേരളീയ സമൂഹത്തി​ൻെറ സമഗ്ര മാറ്റങ്ങൾക്കാണ് യോഗം സാരഥ്യം വഹിച്ചതെന്നും ആ പാരമ്പര്യം ഉൾക്കൊണ്ടുള്ള കർമ്മപദ്ധതിയാണ് നടപ്പാക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ