പാചക വാതക വില കൂട്ടി.
ന്യൂ ഡൽഹിി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലാണ് വൻ വർദ്ധനവുണ്ടാ്ടായിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
നവംബർ ആദ്യവും പാചക വാതക വില വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് കൂട്ടിയത് 266 രൂപയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില നൂറു രൂപയിലധികം കൂട്ടിയിരിക്കുന്നത്.
إرسال تعليق