കേരളത്തിൽ 1395 കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നു.

കേരളത്തിൽ 1395 കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നു.
തൃശ്ശൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ കടലാസ് കമ്പനികൾ കേരളത്തിലെന്ന് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം. ഇത്തരം കമ്പനികളുടെ പട്ടിക പുറത്തു വിട്ടിട്ടുണ്ട്. പേരിനു മാത്രം രജിസ്റ്റർ ചെയ്യുകയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന കമ്പനികളാണ് കടലാസ് കമ്പനികൾ. 2016നുശേഷം ആദ്യമായാണ് സംസ്ഥാനത്തേക്ക് നടപടിയാവശ്യപ്പെട്ട് മന്ത്രാലയം കത്തയയ്ക്കുന്നത്. 2016-ലും ആയിരത്തഞ്ഞൂറോളം കമ്പനികളെ രജിസ്ട്രേഷൻ റദ്ദാക്കി നിർജീവമാക്കിയിരുന്നു.
കേരളത്തിൽ രണ്ടു വർഷമായി ഒരു പ്രവർത്തനവും നടത്താതെ കിടക്കുന്നത് 1395 കമ്പനികളാണ്. ഇവയുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടിയാവശ്യപ്പെട്ടാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം കേരള-ലക്ഷദ്വീപ് രജിസ്ട്രാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടുതൽ കടലാസ് കമ്പനികളുള്ള സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് നോട്ടീസ്. അതുകൊണ്ടു തന്നെ ആദ്യമായി കത്ത് അയച്ചിരിക്കുന്നത് കേരളത്തിനാണ്. രണ്ടാം സ്ഥാനത്ത് തമിഴ്നാട് ആണെന്നാണ് സൂചന.
     രണ്ടു വർഷമായി ഒരു പ്രവർത്തനവും നടത്താതിരിക്കുകയും രേഖകൾ സമർപ്പിക്കാതിരിക്കുകയും രജിസ്ട്രേഷൻ റദ്ദാക്കരുതെന്ന് ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് ഈ 1395 കമ്പനികളും. രജിസ്ട്രേഷൻ റദ്ദാക്കാതെ ഇരിക്കണമെങ്കിൽ കാരണം കാണിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
       ഒരു കമ്പനി രജിസ്റ്റർ ചെയ്യാൻ ശരാശരി 6,500 രൂപ ഫീസും 20,000 രൂപ വരെ പ്രൊഫഷണൽ ചാർജും നൽകണം. ഒരു കമ്പനി റദ്ദാക്കാൻ 10,000 രൂപ വരെയാണ് ഫീസ്. ഇരുപത്തയ്യായിരത്തിലേറെ പ്രൊഫഷണൽ ചാർജും നൽകണം. എല്ലാ രേഖകളും വേണം.
       കേരളത്തിൽ നിരവധി തട്ടിപ്പുകളാണ് ഇത്തരം കടലാസ് കമ്പനികൾ നടത്തിയിട്ടുള്ളത്. എന്നാൽ, ഇവയ്ക്കെക്കെതിരേയൊന്നും കാര്യമായ നിയമ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന പല ചെറിയ കമ്പനികൾക്കും ഇത്തരം കടലാസ് കമ്പനികളുടെ പ്രവർത്തനം മൂലം ബുദ്ധിമുട്ട് സൃഷ്ടിക്കാറുമുണ്ട്

Post a Comment

വളരെ പുതിയ വളരെ പഴയ