പാചക വാതക സബ്സിഡി പുന:സ്ഥാപിക്കണം. അഡ്വ: കെ. ആർ. രാജൻ.

പാചക വാതക സബ്സിഡി പുന:സ്ഥാപിക്കണം. അഡ്വ: കെ. ആർ. രാജൻ.
പാമ്പാടി: പാചകവാതക വില വർദ്ധനവിൽ വലയുന്ന ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകരാൻ പാചക വാതക സബ്സിഡി ഉടൻ പുന:സ്ഥാപിക്കുവാൻ കേന്ദ്ര ഗവൺമെൻറ് തയ്യാറാകണമെന്ന് എൻ.സി.പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ. ആർ. രാജൻ ആവശ്യപ്പെട്ടു.
       പാമ്പാടിയിൽ ചേർന്ന എൻ.സി.പി. പുതുപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാചക വാതകത്തിന്റെ അന്യായമായ വിലവർദ്ധനവ് ജനങ്ങൾക്ക് താങ്ങാനാവില്ലെന്നും ആഹാരം കഴിക്കാനുള്ള മൗലിക അവകാശത്തെയാണ് കേന്ദ്രം വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
       പാമ്പാടി റെഡ് ക്രോസ് ഹാളിൽ ചേർന്ന യോഗത്തിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്മോൻ പി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി. ജില്ലാ പ്രസിഡന്റ് ബെന്നി മയിലാടൂർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജേഷ് നട്ടാശേരി, രാജശേഖരപ്പണിക്കർ, ബിനു തിരുവഞ്ചൂർ, മിൽട്ടൺ ഇടശ്ശേരി, ദീപു പി. എസ്. പുതുപ്പള്ളി, എം. കെ. മോഹൻദാസ്, അനൂപ് വർഗീസ്, റെജി കൂരോപ്പട, മധു  ടി. തറയിൽ, ജിജി വർഗീസ്, ബേബി വാകത്താനം, കെ. ഏ. ജോൺ, ഗോപാൽ പുതുപള്ളി എന്നിവർ പ്രസംഗിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ