കോട്ടയം ജനറൽ ആശുപത്രിയിൽ
രണ്ടാംഘട്ട ഒ.പി. നവീകരണത്തിനു തുടക്കം.
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ രണ്ടാം ഘട്ട ഒ.പി. നവീകരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1.30 കോടി രൂപയുടെ നവീകരണ-നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി. എസ്. ശരത്, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ പി. എസ്. പുഷ്പമണി, സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി. കെ. ബിൻസി, നഴ്‌സിംഗ് സൂപ്രണ്ടുമാർ, ആശുപത്രി വികസന സമിതിയംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
إرسال تعليق