കെഎസ്ആർടിസി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി; ഒരാൾ മരിച്ചു.
തിരു.: കെഎസ്ആർടിസി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി, ഒരാൾ മരിച്ചു. ആര്യനാടാണ് സംഭവം. അഞ്ച് സ്കൂൾ കുട്ടികൾ അടക്കം ആറു പേർക്കാണ് പരിക്കേറ്റിരുന്നത്. വെയിറ്റിങ് ഷെഡിൽ ബസ് കാത്തു നിന്നവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇതിൽ മുതിർന്നയാളായ സോമൻ നായർ (65) ആണ് മരിച്ചത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ്സ് ബസ് ഷെൽട്ടറിലിടിച്ചപ്പോൾ, ഷെൽട്ടറിൻ്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിലാണ് അപകടം ഉണ്ടായത്. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ