ചാര്‍ജ് കൂട്ടിയേ പറ്റൂ, നവംബര്‍ 9 മുതല്‍ സ്വകാര്യബസുകള്‍ പണിമുടക്കിലേക്ക്.
തിരു.: നവംബര്‍ ഒന്‍പതു മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കും. ഇക്കാര്യം അറിയിച്ചു കൊണ്ട് ബസ് ഓണേഴ്സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. ഇന്ധനവില വര്‍ദ്ധനയെത്തുടര്‍ന്നാണ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.
മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്രാനിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസുടമകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നതു വരെ വാഹന നികുതി ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ദ്ധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാന്‍ ആകുമെന്ന് അറിയില്ലെന്നും ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ഗതാഗതമന്ത്രി നേരത്തേ പ്രതികരിച്ചിരുന്നു. എന്നാല്‍ 2018 ല്‍ ഡീസലിന് 62 രൂപയായിരുന്നപ്പോഴുള്ള നിരക്കാണ് ഇപ്പോഴും തുടരുന്നതെന്ന് ബസുടമകള്‍ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ