മെഡിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്.

മെഡിക്കൽ, എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് 
തിരു.: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റും, ഒറ്റപ്പാലം ശ്രീരാമകൃഷ്ണ ആശ്രമവും സംയുക്തമായി, മെഡിക്കൽ, എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് ആനന്ദം സേനാപതി സ്മാരക സ്കോളർഷിപ്പ് നൽകുന്നു.
      ഒന്നാം വർഷ എംബിബിഎസിനോ എൻജിനീയറിങ്ങിനോ ഗവൺമെൻറ് കോളേജുകളിൽ ഈ വർഷം അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്. എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 5000 രൂപയും എംബിബിഎസ് വിദ്യാർത്ഥികൾക്ക് 6000 രൂപയും പഠന കാലാവധി തീരുന്നതു വരെ നൽകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠന മികവുള്ള വിദ്യാർഥികൾക്ക് ജാതിമത പരിഗണന കൂടാതെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. www.srkthulasi.org എന്ന വെബ്സൈറ്റിൽ ഓൺ ലൈനായാണ് അപേക്ഷിക്കേണ്ടത്. എൻജിനീയറിങ്ങിന് നവംബർ 30നുള്ളിലും എംബിബിഎസ്സിന് ഡിസംബർ 31നുള്ളിലും അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്  8921708638, 9447135436 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ