നിരോധിത മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ.

നിരോധിത മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ.
ഇടുക്കി: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. എറണാകുളം സ്വദേശി ഷെഫിൻ മാത്യു(32), കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര(20) എന്നിവരാണ് പിടിയിലായത്. കുമളിയിലെ ഹോട്ടലിൽ മുറിയെടുത്ത ഇവരെ പരുന്തുംപാറയിൽ വെച്ചാണ് എക്‌സൈസ് സംഘം പിടികൂടിയത്
      ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. മയക്കുമരുന്ന് പിടിച്ചെടുത്തതോടെ റൂമിലും നിരോധിത ലഹരിമരുന്ന് ഉള്ളതായി ഇവർ അറിയിച്ചു. തുടർന്ന് ഹോട്ടൽ മുറിയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി.

Post a Comment

أحدث أقدم