പെട്രോൾ, റേഷൻവില നിശ്ചയിച്ച് നൽകണമെന്ന് ആവശ്യം.
കോട്ടയം: പെട്രോൾ, റേഷൻവില നിശ്ചയിച്ച് നൽകണമെന്ന് ഐ.എൻ.എൽ. കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷൻ കെ. പി. എ. സലാം. അമിതമായ ഇന്ധന വർദ്ധനവ് ജനങ്ങൾ ബുദ്ധിമുട്ട് അനുഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മർക്ക് പെട്രോളിനു റേഷൻ വില നിശ്ചയിച്ച്, ഓരോ മാസവും നിശ്ചിത അളവിൽ പെട്രോൾ നൽകുവാൻ സർക്കാർ ഉത്തരവാകണമെന്ന് അദ്ദേഹം പറഞ്ഞു. അനേകം വൃദ്ധജനങ്ങൾ രോഗം മൂലം എല്ലാ മാസവും പരിശോധനയ്ക്കായി ആശുപത്രികളിൽ പോയി വരുമ്പോൾ യാത്രക്കൂലി വകയിൽ നല്ലൊരു തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇതിനൊരു പരിഹാരമായി കാർഡ് അടിസ്ഥാനത്തിൽ പൊട്രോൾ നൽകുന്നത് കൂടുതൽ ആശ്വാസകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ