ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചു, മഴ കനക്കും.
തിരു.: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദ്ദം കോമറിൻ ഭാഗത്തു നിന്ന് ഇന്ന് രാവിലെ എട്ടരയോടെ അറബിക്കടലിൽ പ്രവേശിച്ചു. ഇപ്പോൾ ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിലുമായാണ് സ്ഥിതി ചെയ്യുന്നത്.
അടുത്ത 3 ദിവസം വടക്ക് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം, കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദപ്പാത്തി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമാകാൻ സാധ്യത വളരെ കുറവാണ്. ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി തെക്കേ ഇന്ത്യക്കു മുകളിൽ കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
കേരളത്തിൽ നവംബർ 7 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ടതും ശക്തമായതും അതി ശക്തമായതുമായ മഴക്കും സാധ്യതയുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ