ഓൺലൈൻ ഗെയിം: വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഓൺലൈൻ ഗെയിം: വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കര്പറമ്പിൽ ഷാബിയുടെ മകൻ ആകാശ് (14) ആണ് മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടതായും ഇതേ തുടർന്ന് ഉള്ള മനോവിഷമത്തിൽ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഇറങ്ങി പോയതാണെന്നും പറയുന്നു. ബുധനാഴ്ച രാവിലെ കൂടൽമാണിക്യം കുട്ടൻകുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ സുൽഫത്ത്. സഹോദരൻ അമൽ.

Post a Comment

أحدث أقدم