മഴയ്ക്ക് ശമനം, കുട്ടനാട്ടിൽ ജലനിരപ്പ് താഴാൻ തുടങ്ങി.
ഹരിപ്പാട്: രണ്ടു ദിവസമായി മഴയ്ക്ക് നേരിയ ശമനം ഉണ്ടായതിനെതുടർന്ന് വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ജലനിരപ്പ് ചെറിയ തോതിൽ താഴ്ന്നു തുടങ്ങി. എങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങിപ്പോകാൻ തുടങ്ങിയിട്ടില്ല. കൂടാതെ പത്തിയൂർ പഞ്ചായത്തിൽ ഒരു ക്യാമ്പ് കൂടി ആരംഭിച്ചിട്ടുമുണ്ട്. നിലവിൽ കാർത്തികപ്പള്ളി താലൂക്കിൽ 15 ക്യാമ്പുകളാണ് ഉള്ളത്. 397 കുടുംബങ്ങളിൽ നിന്നായി 1295 അംഗങ്ങളാണ് ക്യാമ്പുകളിൽ വസിക്കുന്നത്. ചെറുതന, കരുവാറ്റ പഞ്ചാത്തുകളിൽ ഇന്നലെ മൂന്നു വീതം കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങളും പുതുതായി ആരംഭിച്ചിട്ടുണ്ട്. ഇതോടെ കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങളുടെ എണ്ണം 18 ആയി. 1,062 കുടുംബങ്ങളിൽ നിന്നായി 4,334 അംഗങ്ങളാണ് ഈ കേന്ദ്രങ്ങളുടെ ഗുണഭോക്താക്കൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ