ജോജു കേസ്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം.

ജോജു കേസ്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം.

കൊച്ചി:  നടൻ ജോജുവിന്റെ കാര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. അഞ്ചു പേരും 37,500 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. നേതാക്കള്‍ നാളെ രാവിലെ പത്തരയോടെ ജയിലില്‍ നിന്ന് ഇറങ്ങും. 
      കാറിന്റെ ചില്ല് മാറ്റുന്നതിനുൾപ്പെടെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവു വരുമെന്നാണു കോടതിക്കു കൈമാറിയ റിപ്പോർട്ടിലുള്ളത്. ഈ തുകയുടെ 50% തുക പ്രതികൾ കോടതിയിൽ കെട്ടിവയ്ക്കണം. ഇതനുസരിച്ച് അഞ്ചു പേരും 37,500 രൂപ വീതം സെക്യുരിറ്റിയായി കെട്ടിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം 50,000 രൂപ വീതമുള്ള രണ്ട് ആൾജാമ്യവും ഓരോർത്തരും ഹാജരാക്കണമെന്നും കോടതി അറിയിച്ചു. ഷാജഹാൻ, അരുൺ വർഗീസ് എന്നിവർക്കാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്. ഇവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

Post a Comment

أحدث أقدم