മദ്യലഹരിയില്‍ മകന്‍ പിതാവിനെ അടിച്ചു കൊന്നു.

മദ്യലഹരിയില്‍ മകന്‍ പിതാവിനെ അടിച്ചു കൊന്നു.


തിരു.: നേമത്ത് മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ച് കൊന്നു. വെള്ളായണി കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തെ സെന്റിൽമെന്റ് കോളനിയിൽ എലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. മകൻ ക്ലീറ്റസി(52)നെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. മദ്യലഹരിയിൽ ക്ലീറ്റസ് പിതാവുമായി വഴക്കിടുന്നത് കേട്ട് അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് എത്തിയപ്പോൾ തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന് കിടക്കുന്ന ഏലിയാസിനെയാണ് കണ്ടത്. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
     ക്ലീറ്റസും പിതാവ് ഏലിയാസും കഴിഞ്ഞ ഒരു വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഇവർ മദ്യലഹരിയിൽ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പല ദിവസങ്ങളിലും പോലീസ് ഇവിടെ വന്നിട്ടുണ്ടെന്നും സമീപവാസികൾ പറഞ്ഞു.

Post a Comment

أحدث أقدم