സിപിഎം- എസ്‌ഡിപിഐ സംഘര്‍ഷം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് ഗുരുതര പരിക്ക്, അഞ്ച് പേര്‍ പിടിയില്‍.
ആലപ്പുഴ: മാവേലിക്കരയ്‌ക്കടുത്ത് വെട്ടിയാറില്‍ സിപിഎം-എസ്‌ഡിപിഐ സംഘര്‍ഷം. ഞായറാഴ്‌ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ മാങ്കാംകുഴി മേഖല കമ്മിറ്റിയംഗവും എസ്‌എഫ്‌ഐ മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ അരുണ്‍ കുമാറിന് ഗുരുതര പരിക്കേറ്റു.
അരുണിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അരുണിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും പരിക്കേറ്റു.
കഴിഞ്ഞ കുറച്ച് നാളുകളായി ഇവിടെ എസ്‌ഡിപിഐ- ഡിവൈഎഫ്‌ഐ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അരുണ്‍ കുമാറും എസ്‌ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സ്ഥലത്തെ വീടുകള്‍ തകര്‍ക്കുകയും ഒരു ബൈക്ക് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്‌തെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിയും കുത്തിയും അരുണിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. എസ്‌ഡിപിഐ പ്രവര്‍ത്തകരായ ഷമീര്‍, അജി, നൗഷാദ്, ഷഹനാസ്, ഷംനാസ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ