സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മ‍ഴ.

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മ‍ഴ.

തിരു.: കേരളത്തിൽ നാളെ മുതൽ മ‍ഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.      
          അറബിക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ ശക്തി കൂടിയതും കർണാടകത്തിനു മുകളിലായി ചക്രവാതചു‍ഴിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് മ‍ഴ ശക്തിപ്പെടുന്നത്.
        ഇന്ന് ഒരു ജില്ലയിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മ‍ഴയ്ക്ക് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്.
        കാറ്റിന്‍റെ വേഗത കൂടാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

Post a Comment

വളരെ പുതിയ വളരെ പഴയ